ഓതിക്കനെ ഓത്തു പഠിപ്പിക്കരുത്; ചന്ദ്രികയ്ക്ക് വീക്ഷണത്തിന്റെ മറുപടി

single-img
22 May 2014

veekshanam logoകഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് മുസ്‌ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ വന്ന ലേഖനത്തിനു മറുപടിയുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്തെത്തി. ഓതിക്കനെ ഓത്തു പഠിപ്പിക്കരുതെന്നും ദേശീയ തലത്തില്‍ യാതൊരു റോളുമില്ലാത്ത ലീഗ് ഗ്യാലറിയിലിരുന്നുകൊണ്ട് കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ ശ്രമിക്കരുതെന്നും വീക്ഷണം തുറന്നടിച്ചു.

മുന്നണി രാഷ്ട്രീയമെന്നത് വീഴ്ചയിലും കൂടെ നില്‍ക്കുന്നതാണെന്നും രാഹുലിനെ കൊത്തിക്കീറുന്ന ചന്ദ്രികയുടെ നടപടി രാഷ്ട്രീയ മര്യാദക്കു നിരക്കാത്തതാണെന്നും വീക്ഷണം ഓര്‍മ്മിപ്പിക്കുന്നു.

അനശ്വരനായ കോണ്‍ഗ്രസ്‌നേതാവ് രാജീവ്ഗാന്ധിയുടെ രക്തസാക്ഷിദിനം കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ തെരഞ്ഞെടുത്തത് ദുരുദേശ്യപരമെന്നും വീക്ഷണം പറയുന്നു.