മോദിയോടു അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഗുജറാത്തപ്രതിപക്ഷ നേതാവ് വഗേല

single-img
22 May 2014

waghelaനിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഭരണഘടനയുടെ ചട്ടക്കൂടില്‍നിന്ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നു ഗുജറാത്ത് പ്രതിപക്ഷനേതാവ് ശങ്കര്‍ സിംഗ് വഗേല ആവശ്യപ്പെട്ടു. മോദിക്കു യാത്രയയപ്പു നല്കാന്‍ ഇന്നലെ വിളിച്ചുചേര്‍ത്ത ഗുജറാത്ത് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് വഗേല ഈ ആവശ്യമുന്നയിച്ചത്.

ബിജെപിക്കു തനിച്ചു ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ രാമക്ഷേത്ര നിര്‍മാണം സാധ്യമാകുമെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനമായ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചും കാഷ്മീര്‍ താഴ്‌വരയില്‍ കാഷ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ചും മുന്‍ ബിജെപിക്കാരനായ വഗേല സംസാരിച്ചു.