തായ്‌ലാന്‍ഡില്‍ സൈന്യം അധികാരം പിടിച്ചു

single-img
22 May 2014

Thailandതായ്‌ലാന്‍ഡില്‍ പട്ടാള അട്ടിമറിയിലൂടെ രാജ്യത്തിന്റെ ഭരണമേറ്റെടുക്കുന്നതായി പട്ടാള മേധാവി പ്രയുത് ഓചയറിയിച്ചു. രാജ്യത്തിന്റെ എല്ലാ പ്രധാനകേന്ദ്രങ്ങളും സൈന്യം കൈയടക്കി. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ സൈന്യം ജയിലിലാക്കിയിരിക്കുകയാണ്.

ദേശീയ സുരക്ഷയ്ക്കു ഹാനികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങള്‍ക്കും മാര്‍ച്ചുനടത്താന്‍ മുതിരരുതെന്ന് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ക്കും സര്‍ക്കാര്‍ അനുകൂലികള്‍ക്കും സൈന്യം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാന്‍ പട്ടാള നിയമം പ്രഖ്യാപിച്ചതിനെ പിന്നാലെയാണ് ഭരണം ഏറ്റെടുക്കുന്നതായി സൈന്യം അറിയിച്ചിരിക്കുന്നത്. നേരത്തെ പ്രശ്‌ന പരിഹാരത്തിന് സൈനിക മേധാവിയുടെ അധ്യക്ഷതയില്‍ ഭരണ, പ്രതിപക്ഷ പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ പ്രധാനമന്ത്രി നവാത്തംറോംഗ് സംബന്ധിച്ചിരുന്നില്ല. ചര്‍ച്ച പരാജയപ്പെടുകയും ചെയ്തതോടെ സൈന്യം ഭരണം ഏറ്റെടുക്കുകയായിരുന്നു.