അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം തള്ളി

single-img
22 May 2014

tarunലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി നല്‍കിയ അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം തള്ളി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട തരുണ്‍ ഗോഗോയ് രാജിക്കത്ത് കൈമാറിയിരുന്നു. എന്നാല്‍ ഗോഗോയിയുടെ രാജി തള്ളിയ സോണിയ സംസ്ഥാനത്തെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഗോഗോയിയെ അറിയിച്ചു.

 

 

 

അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ഗോഗോയ്ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14 സീറ്റില്‍ മൂന്നെണ്ണം മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.