കാപ്പിയുണ്ടാക്കാന്‍ താമസിച്ചതിന് വേലക്കാരിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; സൗദി അറേബ്യയില്‍ യുവതി ഗുരുതരാവസ്ഥയില്‍

single-img
22 May 2014

Philiകാപ്പിയുണ്ടാക്കാന്‍ താമസിച്ചതിന് യജമാനത്തി വേലക്കാരിയുടെ മേല്‍ ചൂടുവെള്ളമൊഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ വേലക്കാരി ആശുപത്രിയില്‍ ചികിത്സയിലാണ്. . സൗദി അറേബ്യയിലെ റിയാദില്‍ ഫിലിപ്പീന്‍കാരിയായ 23 വയസുള്ള യുവതിയെയാണ് യജമാനത്തി ചൂടുശവള്ളമൊഴിച്ചത്. പുറത്തും കാലുകളിലും ഗുരുതരമായി പൊള്ളലേറ്റ ഇവരെ മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.

റിയാദിലെ ഒരു വീട്ടില്‍ വേലക്കാരിയായി രണ്ട് മാസം മുമ്പ് എത്തിയ യുവതിയെ തൊഴിലുടമ വഴക്കു പറയുന്നതും പട്ടിണിക്കിടുന്നതും പതിവായിരുന്നു. ജോലിക്കെത്തി അഞ്ചാമത്തെ ദിവസം മുതല്‍ യജമാനന്‍ ഇവരെ മര്‍ദ്ദിക്കുമായിരുന്നുവെന്നും പറയുന്നു.

തൊഴിലുടമയുടെ അമ്മ ആവശ്യപ്പെട്ട ബ്രൂ കോഫി കൊണ്ടുവരാന്‍ താമസിച്ചതിന് തിളച്ച വെള്ളം ദേഹത്തൊഴിക്കുകയായിരുന്നു. പൊള്ളലേറ്എറ് കിടന്ന ഇവരെ ആറു മണിക്കൂര്‍ കഴിഞ്ഞാണ് ഇവരെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയത്. ആശുപത്രിയില്‍ എത്തിയ ഇവര്‍ നല്‍കിയ ഫോണ്‍ നമ്പര്‍ അനുസരിച്ച് ആശുപത്രി ജീവനക്കാര്‍ ബന്ധുവിനെ വിവരമറിയിരുന്നു. പൊള്ളലേറ്റ് കിടക്കുന്ന ഇവരുടെ ഫോട്ടോ ബന്ധു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫിലിപ്പീന്‍ എംബസിയുടെ സംരക്ഷണയില്‍ സാമൂഹിക ക്ഷേമവകുപ്പാണ് ഇവര്‍ക്ക് ഇപ്പോള്‍ ചികിത്സ നല്‍കുന്നത്.