ഒഡീഷയില്‍ ഏഴ് മാവോയിസ്റ്റുകള്‍ ആയുധംവച്ച് കീഴടങ്ങി

single-img
22 May 2014

mavoഒഡീഷയില്‍ ഏഴ് മാവോയിസ്റ്റുകള്‍ പോലീസിനു മുമ്പാകെ ആയുധംവച്ച് കീഴടങ്ങി. 2009 മുതല്‍ മാവോയിസ്റ്റ് പിന്തുണയുള്ള ഛാസി- മുലിയ ആദിവാസി സംഘില്‍ ചേര്‍ന്നവരാണ് കീഴടങ്ങിയത്. ഇവര്‍ പിന്നീട് നിരോധിത സിപിഐ മാവോയിസ്റ്റ് സംഘത്തിലെ സജീവ പ്രവര്‍ത്തകരായി മാറിയിരുന്നു. നാരായണപട്‌ന, ലക്ഷ്മിപുര്‍ എന്നിവിടങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനം സജീവമായിരുന്നു.