ബാര്‍ ലൈസന്‍സ് വിഷയത്തില്‍ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്‍മാറി

single-img
22 May 2014

courtസംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയതുമായി ബന്ധപ്പെട്ട ബാര്‍ ലൈസന്‍സ് കേസില്‍ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്‍മാറി. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസും ആന്റണി ഡൊമനിക്കുമാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍ ജഡ്ജിമാര്‍ പിന്‍മാറിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.