ലോക്‌സഭയില്‍ പ്രതിപക്ഷനേതൃസ്ഥാനത്തിന് അര്‍ഹത തങ്ങള്‍ക്ക് തന്നെയെന്ന് കോണ്‍ഗ്രസ്
22 May 2014
ലോക്‌സഭയില്‍ പ്രതിപക്ഷനേതൃസ്ഥാനത്തിന് അര്‍ഹത തങ്ങള്‍ക്ക് തന്നെയെന്ന് കോണ്‍ഗ്രസ്. പ്രതിപക്ഷത്തെ എറ്റവും വലിയപാര്‍ട്ടി കോണ്‍ഗ്രസ്സായതിനാല്‍ നേതൃസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് പാര്‍ട്ടിവക്താവ് അഭിഷേക് സിങ്വി പറഞ്ഞു. യു.പി.എ.തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യമാണ്.
എ.ഐ.എ.ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ യോജിച്ചുനിന്നാലും പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്നും ഇരുപാര്‍ട്ടികളും ലയിച്ചാലേ ഇതിന് സാധ്യതയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.44 സീറ്റ് മാത്രമുള്ള കോണ്‍ഗ്രസ്സിന് ചട്ടപ്രകാരം പ്രതിപക്ഷനേതൃസ്ഥാനം ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.