കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തോല്‍വിയുടെ പേരില്‍ തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം നടക്കില്ലെന്ന് മന്ത്രി സി എന്‍.ബാലകൃഷ്ണന്
22 May 2014
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തോല്‍വിയുടെ പേരില്‍ തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം നടക്കില്ലെന്ന് മന്ത്രി സി എന്‍.ബാലകൃഷ്ണന് .
ചാലക്കുടിയില്‍ ചാക്കോയ്ക്ക് പകരം ധനപാലന് മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്നും സി.എന്‍.ബാലകൃഷ്ണന് പറഞ്ഞു. എ.ഐ.സി.സി.യുടെ നിര്‍ബന്ധപ്രകാരമാണ് ചാക്കോ തൃശൂരില്‍ നിന്ന് ചാലക്കുടിയിലേയ്ക്ക് മാറിയതും പകരം തൃശൂരില്‍ ധനപാലന് മത്സരിച്ചതും. എന്നാല്‍ , പാര്‍ട്ടി നേതൃത്വത്തിിന്റെ നിര്‍ബന്ധം ജനങ്ങള്‍ അംഗീകരിക്കണമെന്നില്ല എന്നും സി.എന്‍. ബാലകൃഷ്ണന് പറഞ്ഞു.