ഇന്ത്യയില്‍ 1971നു മുമ്പ് കുടിയേറിയ ബംഗ്ലാദേശികളെ ഇന്ത്യക്കാരായി പരിഗണിക്കണമെന്നു ഹൈക്കോടതി

single-img
22 May 2014

44-pakistan-india-nepal-bangladeshബംഗ്ലാദേശികളെ ഇന്തയില്‍ നിന്നും തുരത്തുമെന്ന ബി.ജെ.പി വെല്ലുവിളിക്ക് മേഖാലയ ഹൈക്കോടതിയുടെ പ്രഹരം. 1971 മാര്‍ച്ച് 24നു മുമ്പ് ഇന്ത്യയിലെത്തിയ ബംഗ്ലാദേശികളെ ഇന്ത്യക്കാരായി പരിഗണിച്ച് എല്ലാ ആനൂകുല്യങ്ങളും നല്‍കണമെന്നു മേഘാലയ ഹൈക്കോടതി വിധിച്ചു. വോട്ടര്‍പ്പട്ടികയിലടക്കം ഇവരുടെ പേരുകള്‍ ചേര്‍ക്കണമെന്നു കോടതി ആവശ്യപ്പെട്ടു.

ബംഗ്ലാദേശില്‍ നിന്നും അഭ്യാര്‍ഥികളായി എത്തിയവരില്‍ 40 പേര്‍ വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവരുടെ പൗരത്വം സംശയകരമാണെന്നു ചൂണ്്ടിക്കാട്ടിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങളെ തള്ളി ഇവര്‍ക്ക് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനൂകൂല്യങ്ങളും നല്‍കണമെന്നും കോടതി ഉത്തരവിട്ടു.