നടന്‍ നാസറിന്റെ മകന് കാറപകടത്തില്‍ ഗുരുതര പരിക്ക്; അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു

single-img
22 May 2014

Carചലച്ചിത്രതാരം നാസറിന്റെ മകന്‍ ഫൈസലിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഇന്നു രാവിലെ എട്ടു മണിയോടെ തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്തിനടുത്ത് ഈസ്റ്റ് കോസ്റ്റ് റോഡില്‍ വച്ചുണ്ടായ അപകടത്തില്‍ ഫൈസല്‍ സഞ്ചരിച്ച കാര്‍ ഒരു ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന്‌പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെയും സുഹൃത്തായ വിജയകുമാറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തില്‍ കാറ് പൂര്‍ണമായും തകര്‍ന്നു. കാറിന്റെ പിന്‍സീറ്റിലിരുന്നവര്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ ചെങ്കല്‍പേട്ട് ജനറല്‍ ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചത്.തുടര്‍ന്ന് ഫൈസലിനെയും സുഹൃത്തിനെയും ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറല്‍ ഹോസ്പിറ്റലിലേക്കു മാറ്റുകയായിരുന്നു. ഇരുവര്‍ക്കും ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.

കാറോടിച്ചവരുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നു പറയപ്പെടുന്നത്.