ഉപഭോക്താക്കള്‍ ഉടന്‍ പാസ്‌വേഡുകള്‍ മാറ്റണമെന്ന് ഈബേ

single-img
22 May 2014

ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ മാര്‍ക്കറ്റിങ് വെബ്‍സൈറ്റായ ഈബേ ആക്രമിക്കപ്പെട്ടു.തങ്ങളുടെ ഒരു ഡേറ്റാബേസിന് നേരെ സൈബര്‍ ആക്രമണം നടന്നതായും, ഉപയോക്താക്കള്‍ ഉടന്‍ പാസ്‌വേഡുകള്‍ മാറ്റണമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.എന്‍ക്രിപ്റ്റ് ചെയ്ത പാസ്‌വേഡുകളും മറ്റ് ചില വിവരങ്ങളും സൂക്ഷിച്ചിട്ടുള്ള കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്.

ആക്രമണമുണ്ടായ സ്ഥിതിക്ക് ഈബേ യുസര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള മികച്ച മാര്‍ഗം പാസ്‌വേഡുകള്‍ മാറ്റുകയെന്നതാണ്.അതുകൊണ്ട് തന്നെ ഉഅപഭോക്താക്കൾ എത്രയും വേഗം പാസ്‌വേഡുകള്‍ മാറ്റണമെന്ന് ഈബേ അറിയിച്ചു.

ഉപയോക്താക്കളില്‍ കുറച്ച് അംഗങ്ങളുടെ പേര്, എന്‍ക്രിപ്റ്റഡ് പാസ്‌വേഡുകള്‍, ഈമെയില്‍ വിലാസങ്ങള്‍, ശരിക്കുള്ള വിലാസം, ഫോണ്‍ നമ്പര്‍, ജനനതിയതി തുടങ്ങിയ വിവരങ്ങളുള്ള ഡേറ്റാബേസിലാണ് ഹാക്കര്‍മാര്‍ കടന്നുകയറിയത്. സാമ്പത്തിക വിവരങ്ങളോ സ്വകാര്യ വിവരങ്ങളോ ആ ഡേറ്റാബേസിലുണ്ടായിരുന്നില്ലെന്നാണു ഈബേ അവകാശപ്പെടുന്നത്