ഫേസ് ബുക്കിലിടാൻ ആത്മഹത്യ ചിത്രീകരിച്ച പ്രതിശ്രുത വരൻ കഴുത്തിൽ കുരുക്കുവീണ് മരിച്ചു.

single-img
22 May 2014

thrtyhrtfഫേസ് ബുക്കിൽ അപ്‌ലോഡ് ചെയ്യാൻ തൂങ്ങിമരണം ചിത്രീകരിക്കാൻ ശ്രമിച്ച പ്രതിശ്രുത വരൻ കഴുത്തിൽ കുരുക്ക് മുറുകി മരിച്ചു. മൊബൈൽ ഫോണിലാണു വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചത്.കായംകുളം എരുവ വേണാട്ടേത്ത് തറയിൽ പരേതനായ ശശിയുടെ മകൻ അഭിലാഷ് (32) ആണ് മരിച്ചത്. മൂന്ന് മാസത്തിനുശേഷം അഭിലാഷിന്റെ വിവാഹം നടക്കേണ്ടതായിരുന്നു.കിടപ്പുമുറിയിൽ തൂങ്ങി മരണം ചിത്രീകരിക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഫാനിൽ വെൽവറ്റ് തുണിയിലാണ് കുരുക്കിട്ടത്.

കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ അഭിലാഷിനെ കണ്ടത്.വ്യത്യസ്തമായ മരണ രംഗങ്ങൾ പ്രതീക്ഷിക്കാമെന്ന് അടുത്തിടെ ഫേസ് ബുക്കിൽ ഇയാൾ പോസ്റ്റിട്ടിരുന്നു.ഇതിന് മുൻപും മരണരംഗങ്ങൾ ചിത്രീകരിച്ച് ഫേസ് ബുക്കിലിട്ടിട്ടുള്ള അഭിലാഷിനെ പലരും താക്കീത് ചെയ്തിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.