മോദിയുടെ പ്രസംഗം തനിക്ക് പ്രചോദനം; മോദിയെ വാനോളം പുകഴ്ത്തി ശശി തരൂര്‍

single-img
21 May 2014

sasiഎന്‍.ഡി.എയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി തിരുവനന്തപുരം എംപി ശശി തരൂര്‍. മോദിയുടെ പ്രസംഗം തനിക്ക് ഏറെ പ്രചോദനകരമാണെന്നും എല്ലാവരെയും ഒരുമിച്ചുകൂട്ടിയുള്ള മോദിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

സമീപകാലത്തെ നരേന്ദ്ര മോദിയുടെ നിലപാടുകള്‍ പ്രതീക്ഷ പകരുന്നവയാണ്. മോദിയുടെ വാക്കുകളില്‍ രാജ്യത്തിന്റെ വികസനസ്വപ്‌നങ്ങള്‍ തെളിഞ്ഞുകാണാമെന്നും ശശി തരൂര്‍ ശവളിപ്പെടുത്തി.