പഞ്ചായത്തുതല ദുരിതാശ്വാസ ഏകോപനസമിതി രൂപീകരിക്കാന്‍ നിര്‍ദേശം
21 May 2014
മഴക്കാല ദുരിതങ്ങള്‍ നേരിടുന്നതിനായി സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാര്‍ ഇതര വകുപ്പുകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ ദുരിതാശ്വാസ ഏകോപന സമിതി രൂപീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്കി.
സംസ്ഥാന ദുരന്തനിവാരണ വകുപ്പ്, ജില്ലാ, താലൂക്ക് , വില്ലേജ്, പഞ്ചായത്ത്തല സംവിധാനങ്ങളുമായും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വ്യക്തികളുമായും സഹകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ഏകോപന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പരാതി രഹിതമായി നടക്കുന്നുണെ്ടന്ന് പഞ്ചായത്ത്സെക്രട്ടറിമാര് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.