ഭാര്യയുമായുള്ള തര്‍ക്കം; 7 വയസ്സുള്ള മകളെ കൊന്ന് കൊലപാതകം ഫെയ്‌സ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കി

single-img
21 May 2014

finalize-krasnodar-mass-murder-692.nഭാര്യയുമായുള്ള തര്‍ക്കത്തിനെത്തുടര്‍ന്ന് ഏഴുവയസുള്ള മകളെ കൊന്ന് ചിത്രം ഫേസ്ബുക്കിലിട്ട പിതാവ് പോലീസ് പിടിയിലായി.

മനിലയിലെ ക്യുസോണ്‍ നഗരത്തിലെ സ്വദേശി മാര്‍ക് ആല്‍വിനാ (31)ണ് സ്വന്തം മകളായ ഏഴ് വയസുകാരി എഞ്ചല്‍ മാര്‍ക് കാതെലിനെ ക്രൂരമായി കൊലപ്പെടുത്തി ആ ക്രൂരകൃത്യം ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കിയത്. ഭാര്യയുമായുള്ള തര്‍ക്കമാണ് ഇയാളെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.ഇയാളുടെ ഭാര്യ കാതറിന്‍ കാനഡയില്‍ ജോലി ചെയ്യുകയാണ്.

ഭാര്യയോട് മടങ്ങിവരാന്‍ ആവശ്യപ്പെട്ട് ഇയാള്‍ മെസേജുകള്‍ നല്‍കിയെങ്കിലും ഭാര്യയില്‍ നിന്നും മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയത്. അതിനുശേഷം ഈ ക്രൂരകൃത്യം ഇയാള്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കുകയും ഭാര്യയ്ക്ക് മെസേജ് ചെയ്തതായും പോലീസ് പറഞ്ഞു.