അമേരിക്കന്‍ സെന്റർ ആക്രമണ കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി
21 May 2014
കൊൽക്കത്തയിലെ അമേരിക്കന്‍ സെന്റർ ആക്രമണ കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി . അഫ്താബ് അഹമ്മദ് അന്‍സാരി, ജമീലുദ്ദീന് നസീർ എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമാക്കിയത്. നസീർ ശിക്ഷാഇളവ് ഇല്ലാതെ 30 വർഷം തടവും അനുഭവിക്കണം. വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.