മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത് തെറ്റായിപ്പോയി; ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാര്‍: കേജരിവാള്‍

single-img
21 May 2014

Kejariwalഡല്‍ഹി മുഖ്യമന്ത്രിപദം രാജിവച്ച തീരുമാനം തെറ്റായിപ്പോയെന്നും അതിനായി ജനങ്ങളോടു മാപ്പുചോദിക്കുന്നുവെന്നും ആംആദ്മി അധ്യക്ഷനും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടില്ലെ്‌നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വമ്പന്‍ അത്ഭുതമായി ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു ശേഷം കോണ്‍ഗ്രസ് പിന്തുണയോടെയാണ് എഎപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ ഒന്നരമാസം പിന്നിട്ടപ്പോഴേക്കും ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ കേജരിവാള്‍ മുഖ്യമന്ത്രിപദം വലിച്ചെറിയുകയായിരുന്നു.