മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പോളിറ്റബ്യൂറോ അംഗവുമായ ആര്‍.ഉമാനാഥ് അന്തരിച്ചു

single-img
21 May 2014

Umanathമലയാളിയുും മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പോളിറ്റ് ബ്യൂറോ അംഗവുമായ ആര്‍.ഉമാനാഥ് (91) അന്തരിച്ചു. കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു ഉമാനാഥ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി തമിഴ്‌നാട്ടിലാണ് താമസം.

സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുള്ള അദ്ദേഹം രണ്ടു തവണ എംഎല്‍എയും എംപിയുമായിട്ടുണ്ട്. 1922-ല്‍ കോഴിക്കോട്ട് ജനിച്ച അദ്ദേഹം വിദ്യാഭ്യാസ കാലത്താണ് തന്നെ മദ്രാസിലേക്ക് ചേക്കേറിയത്. അതിനുശേഷമാണ് പൊതുപ്രവര്‍ത്തനത്തില്‍ അദ്ദേഹം സജീവമായത്. അന്തരിച്ച മുന്‍ കേന്ദ്ര കമ്മിറ്റി അംഗം പപ്പാ ഉമാനാഥാണ് ഭാര്യ. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ യു വാസുകി മകളാണ്.