തായ്‌ലന്‍ഡില്‍ പട്ടാളഭരണം

single-img
20 May 2014

thailand-armyപട്ടാളം അധികാരം പിടിച്ചെടുത്തു. സൈന്യം ടിവി, റേഡിയോ ചാനലുകളുടെ നിയന്ത്രണം ഏറ്റെടുത്തു. എന്നാല്‍ പട്ടാള അട്ടിമറി ഉണ്ടായിട്ടില്ലെന്നും ക്രമസമാധാനത്തിനുവേണ്ടിയുള്ള നടപടിയാണ് ഇതെന്നും സൈനികമേധാവി ലഫ്. ജനറല്‍ നിപാത് തോംഗ്‌ലക്ക് വ്യക്തമാക്കി.

ആറുമാസമായി രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ തുടരുന്ന തായ്‌ലന്‍ഡില്‍ കാവല്‍ പ്രധാനമന്ത്രി രാജിവയ്ക്കാന്‍ വിസമ്മതിച്ചതോടെയാണ് ഭരണം പിടിച്ചെടുത്തതായി പുലര്‍ച്ചെ മൂന്നുമണിക്ക് രാജ്യത്തെ പ്രമുഖ ടിവി ചാനലുകളിലൂടെ സൈന്യം പ്രഖ്യാപിച്ചത്. അധികാര അട്ടിമറിയല്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും സാധാരണ ജീവിതം നയിക്കാനും സൈന്യം ടെവിലിഷനിലൂടെ അറിയിച്ചു.