അവരവുടെ സംസ്ഥാനങ്ങളിൽ പാർട്ടിയെ കൂടുതൽ ശക്തമാക്കാൻ നരേന്ദ്ര മോഡി പാർട്ടി എം.പിമാരോട് നിർദ്ദേശിച്ചു

single-img
20 May 2014

modi...കേന്ദ്ര മന്ത്രിസഭയിൽ മന്ത്രി ആകാൻ അണിയറ നീക്കങ്ങളും ചരടുവലികളും നടത്താൻ നിൽക്കാതെ അവരവുടെ സംസ്ഥാനങ്ങളിൽ പാർട്ടിയെ കൂടുതൽ ശക്തമാക്കാൻ പരിശ്രമിക്കണമെന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി പാർട്ടി എം.പിമാരോട് നിർദ്ദേശിച്ചു.

 

 

 

കർണാടകത്തിൽ നിന്നുള്ള എം.പിമാരായ ബി.എസ്.യെദ്യൂരപ്പയുടെയും അനന്തകുമാറിന്റെയും നേതൃത്വത്തിൽ പ്രതിനിധി സംഘം മന്ത്രിസ്ഥാനത്തേക്ക് ശുപാർശയുമായി എത്തിയപ്പോഴായിരുന്നു നരേന്ദ്ര മോഡിയുടെ നിർദ്ദേശം.

 

 
കഴിഞ്ഞ ദിവസം ഗോവയിൽ നിന്നുള്ള സീനിയർ എം.പി ശ്രീപദ് നായിക് തനിക്ക് കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ്താവന നടത്തിയിരുന്നു .