പ്രധാനമന്ത്രിസ്ഥാനത്തേക്ക് മോദിയുടെ പേര് നിര്‍ദ്ദേശിച്ച് അഡ്വാനി വികാരാധീനനായി

single-img
20 May 2014

Modiനിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായി തെരഞ്ഞെടുത്തു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദിയുടെ പേര് നിര്‍ദേശിച്ചത്. നേതാക്കന്മാരായ മുരളി മനോഹര്‍ ജോഷി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി എന്നിവര്‍ നിര്‍ദേശത്തെ പിന്താങ്ങി.

ജനകീയ നേതാവെന്ന് മോദിയെ വിശേഷിപ്പിച്ച അഡ്വാനി മോദിയെ അനുമോദിക്കുന്നതിനിടെ വികാരാധീനനായത് ചടങ്ങില്‍ നിശബ്ദത പരത്തി. ബിജെപിയുടെ സ്വപ്നം സാക്ഷാത്കരിച്ചത് മോദിയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച രാജ്‌നാഥ് സിംഗ് പറഞ്ഞു.

പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുഷമ സ്വരാജ് അടക്കമുള്ള നേതാക്കള്‍ മോദിയെ അനുമോദിച്ചു.