ലക്ഷ്യമിട്ടതിലും 15 ശതമാനം പിറകിലാണ് മെട്രോ നിര്‍മാണമെന്ന് ഇ. ശ്രീധരന്
20 May 2014
ലക്ഷ്യമിട്ടതില്‍ 85 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളേ കൊച്ചി മെട്രോയ്ക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചുള്ളുവെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്. തുടര്‍ച്ചയായി പണി നടത്താന്‍ സാധിക്കാതിരുന്നതാണ് ഇതിനു പ്രധാന കാരണം. സ്ഥലം എടുത്തു കിട്ടുന്നതിലുള്ള പ്രശ്നങ്ങളും നിര്‍മാണത്തെ ബാധിച്ചു. ഇത്തരം സാഹചര്യം ഉണ്ടായതില്‍ വിഷമമുണ്ട്.
എന്നാല്‍ വരും നാളുകളില്‍ കൂടുതല്‍ ജോലി ചെയ്താല്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള കുറവ് പരിഹരിക്കാവുന്നതേയുള്ളുവെന്നും ശ്രീധരന് ചൂണ്ടിക്കാട്ടി. മെട്രോ നിര്‍മാണം തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ലക്ഷ്യമിട്ടതിനു മുന്പിലായാണ് മെട്രോ നിര്‍മാണം നടന്നുവരുന്നതെന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം എംഡി ഏലിയാസ് ജോര്‍ജ് പത്രസമ്മേളനത്തില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.