പട്ടികടിച്ചു; നഷ്ടപരിഹാരമായി 2,000,000,000,000,000,000,000,000,000,000,000,000 ഡോളര്‍ ആവശ്യപ്പെട്ട് കേസ്

single-img
20 May 2014

Dogപട്ടിയുടെ കടിയേറ്റ് കയ്യിലെ നടുവിരലിന് പരിക്കുപറ്റിയതിന്  രണ്ട് അണ്‍ഡിസില്യന്‍ ഡോളര്‍ (ഒന്നിന് ശേഷം 36 പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യ) നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സ്വദേശി അന്റന്‍ പുരിസിമ എന്ന അറുപത്തിരണ്ടു കാരന്‍ ന്യൂയോര്‍ക്കില്‍ ഒരു കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. വക്കീലിനെ വയ്ക്കതെ ഇയാള്‍ സ്വന്തമായാണ് കേസ് വാദിക്കുന്നതും.

പേ പിടിച്ച് പട്ടി സിറ്റി ബസിനുള്ളില്‍ വച്ച് തന്നെ കടിച്ചപ്പാള്‍ കൈയ്യുടെ നടുവിരല്‍ മുറിഞ്ഞുവെന്നും അതിനു ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തന്റെ അനുവാദമില്ലാതെ ചൈനീസ് ദമ്പതികള്‍ ഫോട്ടോ എടുത്തെന്നുമാണ് ഇയാര്‍ പരാതിയില്‍ ആരോപിക്കുന്നത്. കൂടാതെ ലഗാര്‍ഡിയ വിമാനത്താവളത്തില്‍ താന്‍ പതിവായി കുടിക്കുന്ന കാപ്പിക്ക്് വില കൂടുതലാണെന്നും ഇദ്ദേഹം പരാതിയില്‍ ആരോപിക്കുന്നു. പരസ്പ്പര ബന്ധമില്ലാത്ത പരാതിയാണ് ഇയാള്‍ നല്‍കിയിരിക്കുന്നത്.

പണം കൊണ്ട് നികത്താവുന്നതല്ല തനിക്കുണ്ടായിട്ടുള്ള വേദനയും മറ്റ് നഷ്ടങ്ങളുമെന്നും അതുകൊണ്ട് അവയ്ക്ക് വിലമതിക്കാനാവില്ലെന്നും അതിനാലാണ് ഈ തുക താന്‍ നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പരാതിയിയുടെ കൂടെ പട്ടികടിച്ച തന്റെ വിരലിന്റെ ഫോട്ടോയും ഇദ്ദേഹം നല്‍കിയിട്ടുണ്ട്.