ചില മണ്ഡലങ്ങളില്‍ അപ്രതീക്ഷിത പരാജയം സംഭവിച്ചതായി സുധീരന്‍

single-img
19 May 2014

1389273219_sudheeranലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് അപ്രതീക്ഷിത പരാജയം സംഭവിച്ചതായും ഇക്കാര്യം പരിശോധിക്കുമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.

തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 29നു ചേരുന്ന കെപിസിസി നിര്‍വാഹക സമിതി യോഗം ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യും. ബൂത്തു തലം മുതലുള്ള പാര്‍ട്ടി പുനഃസംഘടനാ പ്രക്രിയ തുടരും. കോണ്‍ഗ്രസിലെ പുനഃസംഘടന ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു.