യോഗാ ഗുരു ബാബാ രാംദേവ് മഹാത്മഗാന്ധിക്ക് തുല്യന്‍: അരുണ്‍ ജെയ്റ്റ്ലി
19 May 2014
രാജ്യത്തെ വോട്ടറുമാരെ ഉണര്‍ത്തുകയും ബിജെപിയെ അധികാരത്തില്‍ എത്തിക്കുകയും െചയ്ത യോഗാ ഗുരു ബാബാ രാംദേവ് മഹാത്മാ ഗാന്ധിയെ പോലെയാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റിലി. സ്വതന്ത്ര്യ സമര സമയത്ത് ജയപ്രകാശ് നാരായണനും ഗാന്ധിയും പ്രവര്‍ത്തിച്ചതിനു തുല്യമായാണ് രാംദേവ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കള്ളപണത്തിനെതിരെ രാംദേവ് എടുത്ത നിലപാടുകള്‍ ശ്രദ്ധേയമാണെന്നും ഇത്തവണ ബി.ജെ.പി യെ അധികാരത്തിലെത്തിക്കാന്‍ വലിയ പങ്കാണ് രാംദേവ് നടത്തിയതെന്നും അതിനു അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും അരുണ്‍ജെയ്റ്റിലി ന്യുഡല്‍ഹിയില്‍ പറഞ്ഞു.