മോഡി മുസ്ളിങ്ങളെയോ അയൽരാജ്യങ്ങളെയോ പ്രകടമായി ശത്രുപക്ഷത്ത് നിറുത്തുന്ന നടപടികൾ എടുക്കില്ല എന്ന് ‘ഡെയിലി ടൈംസ്” എഡിറ്റോറിയലിൽ

single-img
19 May 2014

modi...ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ കരുത്തുറ്റ ഭരണാധികാരിയായ നരേന്ദ്ര മോഡി ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന മുസ്ളിങ്ങളെയോ അയൽരാജ്യങ്ങളെയോ പ്രകടമായി ശത്രുപക്ഷത്ത് നിറുത്തുന്ന നടപടികൾ എടുക്കാൻ സാദ്ധ്യതയില്ലെന്ന് പാക് പത്രമായ ‘ഡെയിലി ടൈംസ്” എഡിറ്റോറിയലിൽ പറയുന്നു.

 

 

 

 

പാകിസ്ഥാനുമായി കോൺഗ്രസിനേക്കാൾ കൂടുതൽ എല്ലാരംഗങ്ങളിലും മുൻ ബി.ജെ.പി സർക്കാർ സഹകരിച്ചിട്ടുണ്ട് എന്നും ആ പാരമ്പര്യം പുതിയ പ്രധാനമന്ത്രി തുടരുമോ എന്നത് കാലമാണ് തെളിയിക്കേണ്ടത് എന്നും എഡിറ്റോറിയൽ പറയുന്നു .എന്നാൽ , ബി.ജെ.പിയുടെ ഹിന്ദുത്വ ആശയഗതി ഇന്ത്യൻ മുസ്ളിങ്ങൾക്ക് ഉത്കണ്ഠയുണ്ടാക്കാമെന്നും എഡിറ്റോറിയലിൽ പറയുന്നു.