നരേന്ദ്ര മോഡി അമിത് ഷായും അരുൺ ജെയ്‌റ്റിലിയുമായും കൂടിക്കാഴ്ച നടത്തി

single-img
19 May 2014

modiമന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോഡി അമിത് ഷായും മുതിർന്ന നേതാവ് അരുൺ ജെയ്‌റ്റിലിയുമായും കൂടിക്കാഴ്ച നടത്തി. ചാണക്യപുരിയിലെ ഗുജറാത്ത് ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

 

 

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കല്യാൺ സിംഗുമായും മോഡി ചർച്ച നടത്തി. എൻ.ഡി.എയുടെ സഖ്യകക്ഷി നേതാക്കളായ ഉദ്ധവ് താക്കറെയും​ ടി.ഡി.പി നേതാക്കളെയും കല്യാൺ സിംഗ് കാണുന്നുണ്ട്.

 
അതേസമയം പഞ്ചാബിലെ അമൃത്‌സറിൽ നിന്ന് തോറ്റെങ്കിലും ജെയ്‌റ്റ്‌ലി മന്ത്രിസഭയിൽ അംഗമാവുമെന്നാണ് ശക്തമായ റിപ്പോർട്ടുകൾ