മെയ് 16 ‘ദിവ്യദിന’ത്തില്‍ ജനിച്ച ഇരട്ടകള്‍ക്ക് പേര് നരേന്ദ്രനും മോദിയും

single-img
19 May 2014

Narendra Modiബി.ജെ.പി മോദി തരംഗത്തിന്റെ ചിറകിലേറി ചരിത്രവിജയം നേടിയ മെയ് 16ന് ഇന്‍ഡോറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പിറന്ന ഇരട്ട കുട്ടികള്‍ക്ക് പേരിടാന്‍ മാതാപിതാക്കള്‍ക്ക് തെല്ലും ആലോചിക്കേണ്ടി വന്നില്ല. ബി.ജെ.പിയുടെ നിയുക്ത പ്രധാനമന്ത്രിയായ നരേ്ര്രന്ദമോദിയോടുള്ള കടുത്ത ആരാധനയില്‍ അവര്‍ കുട്ടികള്‍ക്ക് പേരിട്ടു നരേന്ദ്രനെന്നും മോദിയെന്നും.

ഇരട്ടകള്‍ ജനിച്ച ദിവസമായ മെയ് 16 ബി.ജെ.പി ചരിത്രവിജയം നേടിയ പശ്ചാത്തലത്തില്‍ ഒരു ദിവ്യ ദിനമായാണ് കാണുന്നതെന്ന് കുട്ടികളുടെ അച്ഛനമ്മമാരായ കുമാവതും ആരതിയും പറഞ്ഞു. കുട്ടികളുടെ ജീവതത്തിലെ മുന്‍പോട്ടുള്ള വഴികള്‍ മോദിയുടെ പേര് നല്‍കിയതിലൂടെ വിജയകരവും സമ്പല്‍സമൃദ്ധവുമാവുമെന്നും മാതാപിതാക്കള്‍ കരുതുന്നു.