ആണ്‍കുട്ടികള്‍ക്കും രക്ഷയില്ല; പകൃതിവിരുദ്ധ പീഡനം നടത്തിയ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

single-img
19 May 2014

ASIമദ്യലഹരിയില്‍ വീട്ടില്‍ കടന്നുകയറി പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച നരുവാമൂട് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ വേണുഗോപാലി (53)നെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് ഐജി ഉത്തരവിട്ടു.

പുന്നമൂട് പാല്‍ സൊസൈറ്റിക്ക് സമീപം വീടിനുള്ളില്‍ ഒറ്റയ്ക്കു നിന്നിരുന്ന കുട്ടിയെ ഞായറാഴ്ച വൈകുന്നേരം നാലോടുകൂടിയാണ് മദ്യലഹരിയില്‍ എഎസ്‌ഐ പീഡിപ്പിച്ചത്. സംഭവം കണ്ടു കൊണ്ട് വന്ന വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ കൈകാര്യം ചെയ്ത ശേഷം പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും മാധ്യമങ്ങള്‍ എത്തിയിട്ട് മതിയെന്ന നിലപാടിലായിരുന്നുൃ നാട്ടുകാര്‍. ഒടവില്‍ മാധ്യമങ്ങളെത്തിയശേഷമാണ് പോലീസിന് ഇയാളെ കസ്റ്റഡിയിലെടുക്കാനായത്. കല്ലിയൂര്‍ സ്വദേശിയായ വേണുഗോപാല്‍ ഇതിനുമുമ്പും സ്ത്രീകളോടും പെണ്‍കുട്ടികളോടും മോശമായി പെരുമാറാന്‍ ശ്രമിച്ചിട്ടുണെ്ടന്ന് നാട്ടുകാര്‍ പറഞ്ഞു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പിട്ട് പരാതി നല്‍കാനിരിക്കെയാണ് ഞായറാഴ്ചത്തെ സംഭവം.