എ.എ.പിക്ക് പിന്തുണയില്ല എന്ന് കോണ്‍ഗ്രസ്‌,സര്‍ക്കാര്‍ രൂപവത്ക്കരിക്കാനില്ലെന്ന് ആം ആദ്മി പാർട്ടി

single-img
18 May 2014

aravindഡൽഹിയിൽ ആം ആദ്മിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ പിന്തുണയ്ക്കില്ലെന്ന് കോൺഗ്രസ് . എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പിന് കോൺഗ്രസ് തയ്യാറാണെന്നും പാർട്ടി സംസ്ഥാന വക്താവ് മുകേഷ് ശർമ പറഞ്ഞു. കോൺഗ്രസിന്റെ പിന്തുണയോടെ എ.എ.പി വീണ്ടും സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ശർമ.അതേസമയം സര്‍ക്കാര്‍ രൂപവത്ക്കരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും അറിയിച്ചു.

 
നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 27 ഉം കോണ്‍ഗ്രസിന് എട്ടും അംഗങ്ങളുള്ളത്. 31 അംഗങ്ങളുള്ള ബി.ജെ.പി.യാണ് ഏറ്റവും വലിയ ഒറ്റകക്ഷി.നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ആകെയുള്ള ഏഴ് സീറ്റും ബി.ജെ.പിയാണ് സ്വന്തമാക്കിയത്. എല്ലാ സീറ്റുകളിലും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെജ്‌രിവാളിന്റെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തോറ്റത്.