ലോക്‌സഭാ തിരഞ്ഞെടുപ്പ്:പാര്‍ട്ടിക്കേറ്റത് ദയനീയ പരാജയമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ

single-img
18 May 2014

cpiലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റത് ദയനീയ പരാജയമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ വിലയിരുത്തി. പി.ബി യോഗത്തിന് ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇങ്ങനെ ഒരു വിലയിരുത്തല്‍ പാർട്ടി നടത്തിയത് .

 

 
ഇന്ന് ചേര്‍ന്ന പി.ബി തിരഞ്ഞടുപ്പ് പരാജയത്തെക്കുറിച്ച് പ്രാഥമിക വിലയിരുത്തല്‍ നടത്തിയെന്നും പാര്‍ട്ടിക്കേറ്റ ദയനീയ പരാജയത്തിന്റെ വിവിധ കാരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും പ്രസ്താവനയില്‍ പറയുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനായി ജൂണ്‍ ആറിന് വീണ്ടും പി.ബി യോഗം ചേരുമെന്നും പ്രസ്താവനയില്‍ പറയുന്നു.