തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്ദില്ലിയില്‍

single-img
18 May 2014

cpiതെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്ദില്ലിയില്‍ . ബംഗാളിലും കേരളത്തിലുമുണ്ടായ പരാജയത്തിന്റെ കാരണങ്ങള്‍ യോഗം ഇന്ന് വിലയിരുത്തും. അഭിമാന പോരാട്ടത്തില്‍ പോളിറ്റ് ബ്യൂറോ അംഗമടക്കം ഉള്ള നേതാക്കൾ പരാജയം അറിഞ്ഞിരുന്നു .

 

 
തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, കൊല്ലം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ വോട്ട് ചോര്‍ച്ചയുണ്ടോയെന്ന് പോളിറ്റ് ബ്യൂറോ യോഗം പരിശോധിക്കും. പിബിയിലെ പ്രാഥമികമായ വിലയിരുത്തലിന് ശേഷം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ബൂത്ത് തലത്തിലും വീഴ്ചകളുണ്ടായോ എന്നും പാര്‍ട്ടി പരിശോധിക്കും. എന്നാൽ സാങ്കേതികമായി മാത്രമാണ് ദേശിയ പാര്‍ട്ടി പദവി നിലനിര്‍ത്താനായത്.