തമിഴ്നാട്ടിൽ കോണ്‍ഗ്രസ്‌ സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് പോലും തിരികെ കിട്ടിയില്ല

single-img
18 May 2014

congressതമിഴ്നാട്ടിൽ 39 മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരത്തിനിറങ്ങിയപ്പോൾ കെട്ടിവച്ച കാശ് തിരിച്ച് കിട്ടിയത് ഒരു സ്ഥാനാർത്ഥിക്കു മാത്രം ആണ് . കോൺഗ്രസ് ഏറെ പ്രതിക്ഷയോടെ കളത്തിലിറക്കിയ മുൻകേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഉൾപ്പെടെ 38 സ്ഥാനാർത്ഥികൾക്കും കെട്ടിവെച്ച കാശ് നഷ്ടമായി.

 

 
കന്യാകുമാരിയിലെ സ്ഥാനാർത്ഥി വസന്ത കുമാറാണ് കെട്ടിവച്ച കാശ് തിരിച്ച് കിട്ടിയ കോണ്‍ഗ്രസിലെ ഏക ഭാഗ്യവാൻ. എന്നാൽ ഇദ്ദേഹം തിരഞ്ഞെടുപ്പിൽ തോറ്റു . കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ആകെകൂടി പ്രചാരണത്തിനെത്തിയതും കന്യാകുമാരിയിലായിരുന്നു എന്നതാണ് ഏറെ രസകരമായ കാര്യം.