നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്ന കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് :ആര്‍.എസ്‌.എസ്‌

single-img
17 May 2014

modiനരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്ന കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ആദര്‍ശപരമായും മതപരമായും സാമൂഹ്യപരമായും രാജ്യം അഖണ്ഡമായി തുടരണമെന്നും ബി.ജെ.പിയോട്‌ ആര്‍.എസ്‌.എസ്‌ അവെശ്യപെട്ടു . മുതിര്‍ന്ന ആര്‍.എസ്‌.എസ്‌. നേതാവ്‌ ഭയ്യാ ജോഷി ബി.ജെ.പിക്ക്‌ അയച്ച സന്ദേശത്തിലാണ്‌ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്‌.

 

 
രാജ്യത്തിന്റെ പൊതുവായ താല്‍പര്യത്തിനുവേണ്ടി എല്ലാവരും സാധാരണവും സൗഹാര്‍ദപരവും വസ്‌തുതാപരവുമായ പരിതസ്‌ഥിതി സൃഷ്‌ടിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നു തങ്ങള്‍ പ്രതീക്ഷിക്കുന്നതായും പ്രസ്‌താവനയില്‍ പറയുന്നു. മുസ്ലിംകള്‍ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായും മതപരമായ വേര്‍തിരിവ്‌ സൃഷ്‌ടിക്കുന്ന വിധത്തിലും പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന രൂക്ഷവിമര്‍ശനമാണു കോണ്‍ഗ്രസില്‍നിന്നു ബി.ജെ.പിക്ക്‌ നേരിടേണ്ടി വരുന്നത്‌.

 

 
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ജനതാല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നു തങ്ങള്‍ പ്രതീക്ഷിക്കുന്നതായും ആര്‍.എസ്‌.എസിന്റെ സന്ദേശത്തില്‍ പറയുന്നു.