രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരെ ചെറ്റ എന്നാണ് വിളിക്കാറ് എന്ന് പിണറായി വിജയന്‍

single-img
17 May 2014

piതിരഞ്ഞെടുപ്പില്‍ ജയിച്ചുവരുന്നവരെല്ലാം പരമയോഗ്യന്മാരല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു .

 
പരനാറി പ്രയോഗം കൊല്ലത്ത് പ്രതികൂലമായോ എന്ന ചോദ്യത്തിന് രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരെ ചെറ്റ എന്നാണ് വിളിക്കാറ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്തരക്കാരുടെ വിജയം മാര്‍ക്‌സിസ്റ്റ് വിരോധത്തിന്റെ പേരിലാണ്. ക്രിമിനലുകളും രാഷ്ട്രീയ കുറ്റവാളികളും ജയിച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്നും പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 
തിരുവനന്തപുരത്ത് ബി.ജെ.പി രണ്ടാമതെത്തിയത് പ്രത്യേകം പരിശോധിക്കും എന്നും അവിടുത്തെ പ്രതിഭാസം പ്രത്യേകം പരിശോധിക്കേണ്ടതുണ്ട് എന്നും പിണറായി ഡല്‍ഹിയില്‍ പറഞ്ഞു.