നരേന്ദ്ര മോഡിക്ക് അമേരിക്ക വിസ നൽകും

single-img
17 May 2014

modiപൊതു തിരഞ്ഞെടുപ്പിൽ വിജയം നേടിയതോടെ നരേന്ദ്ര മോഡിയോടുള്ള ബഹിഷ്കരണം അമേരിക്കയും നിർത്തുന്നു . പ്രസിഡന്ര് ബറാക്ക് ഒബാമ ഉടൻതന്നെ മോഡിയെ ബന്ധപ്പെടുമെന്നും അദ്ദേഹത്തെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുമെന്നും വാഷിങ്ടൺ വക്താവ് അറിയിച്ചു. സർക്കാർ രൂപീകരിച്ചു കഴിഞ്ഞാൽ രാഷ്ട്രത്തലവന്മാർക്ക് അമേരിക്ക നൽകിവരുന്ന എ-1 വീസ മോഡിക്ക് അനുവദിക്കുമെന്നും വാഷിങ്ടൺ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

 

 
അതേസമയം ചരിത്ര വിജയം നേടിയ ബി.ജെ.പിക്കും നരേന്ദ്ര മോഡിയ്ക്കും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി അഭിനന്ദനങ്ങൾ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും അഭിവൃദ്ധിയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് ബി.ജെ.പിയുമായി സഹകരിച്ചു മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.