പ്രക്ഷോഭകള്‍ വളഞ്ഞു; തായ് പ്രധാനമന്ത്രി യോഗസ്ഥലത്തുനിന്നു പലായനം ചെയ്തു

single-img
16 May 2014

niwat-2-wpcf_728x413സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ വളഞ്ഞതിനെത്തുടര്‍ന്ന് തായ്‌ലന്‍ഡിലെ ആക്ടിംഗ് പ്രധാനമന്ത്രിക്കു യോഗസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടേണ്ടിവന്നു. പുതിയ തെരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കുന്നതിനായി ഇലക്്ഷന്‍ കമ്മീഷനുമായി വ്യോമസേനാ താവളത്തില്‍ ചര്‍ച്ചയ്‌ക്കെത്തിയതായിരുന്നു പ്രധാനമന്ത്രി നിവാത്തംറോംഗ്. നൂറുകണക്കിനു സമരക്കാര്‍ എത്തിയതോടെ യോഗം റദ്ദാക്കി പ്രധാനമന്ത്രി സ്ഥലംവിട്ടു.
നേരത്തെ പ്രക്ഷോഭകരുടെ ക്യാമ്പിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അക്രമം തുടര്‍ന്നാല്‍ ക്രമസമാധാന പാലനത്തിനു സൈന്യം ഇടപെടുമെന്ന് സൈനിക മേധാവി ജനറല്‍ പ്രയൂത് മുന്നറിയിപ്പു നല്‍കി.