മോഡിക്കും ഭാര്യയ്ക്കും എസ്.പി.ജി സുരക്ഷ

single-img
16 May 2014

SPG13302ബി.ജെ.പിയുടെ രപധാദനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി, മോഡിയുടെ ഭാര്യ യശോദ ബെന്‍, മാതാവ് ഹിരാബെന്‍ തുടങ്ങിയവര്‍ക്ക് എസ്പിജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്‌പെഷല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ ഏര്‍പ്പെടുത്തി കഴിഞ്ഞു. നിലവില്‍ മോഡിക്ക് എന്‍എസ്ജിയുടെയും ഗുജറാത്ത് പോലീസിന്റെയും ഇസഡ് ക്യാറ്റഗറി സുരക്ഷയാണുള്ളത്.

ബിജെപി വിജയിച്ചു എന്ന പ്രഖ്യാപനം വരുന്ന നിമിഷം ഭാര്യ യശോദബെന്നിനെ ഗുജറാത്തിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന് എസ്പിജി മോഡിയോട് ആവശ്യപ്പെടും. മോഡിയുടെ അമ്മ ഗാന്ധിനഗറിലാണ് താമസിക്കുന്നതിനാല്‍ നിലവില്‍ ഇവിടെ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ മോഡിയുടെ മൂന്ന് സഹോദരങ്ങള്‍ക്കും രണ്ടു സഹോദരിമാര്‍ക്കും സുരക്ഷ നല്‍കാനാകില്ലെന്നും എസ്പിജി അറിയിച്ചു.