നരേന്ദ്ര മോഡി മെയ്‌ 21ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും

single-img
16 May 2014

narബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ച് ഇന്ത്യയുടെ ഭരണം നേടിയ നരേന്ദ്ര മോഡി മെയ്‌ 21ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും.

 

 

കഴിഞ്ഞ 30 കൊല്ലത്തിനിടെ ഒരു കക്ഷി ലോക്‌സഭയിലേക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി വിജയിക്കുന്നത് ഇതാദ്യമാണ്. 543 അംഗ ലോക്‌സഭയിൽ ഇക്കുറി ബി.ജെപി 276 സീറ്റുകൾ നേടിക്കഴിഞ്ഞു. സഖ്യകക്ഷികൾക്ക് 49 സീറ്റുകളും കിട്ടിയിട്ടുണ്ട്.

 

 

ഇന്ദിരാഗാന്ധി വധത്തിനു ശേഷം 1984ൽ നടന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് വൻ ഭൂരിപക്ഷം നേടിയിരുന്നത്. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ അന്ന് 419 സീറ്റുകൾ കോൺഗ്രസ് നേടി.