ഫലപ്രഖ്യാപനത്തിമ്പിന്നാലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും

single-img
16 May 2014

Modiiഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരും. നരേന്ദ്ര മോഡിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഔപചാരികമായി പ്രഖ്യാപിക്കുന്നതിനാണു യോഗം ചേരുന്നത്. മോഡിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി എന്നിവര്‍ അഹമ്മദാബാദില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എംപിമാര്‍ ചേര്‍ന്ന് മോഡിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കുന്നതായിരിക്കും പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലെ പ്രധാന അജന്‍ഡ. വോട്ടെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പായാല്‍ നരേന്ദ്ര മോദിക്കു പകരം ഗുജറാത്തില്‍ മുഖ്യമന്ത്രിയാരെന്ന കാര്യത്തിലും ബോര്‍ഡ് യോഗം തീരുമാനമെടുക്കും.