ഇസ്രായേല്‍ പട്ടാളത്തിന്റെ വെടിയേറ്റ് രണ്ടു പലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു

single-img
16 May 2014

israeliSoldiers_1798548cഇസ്രായേല്‍ പട്ടാളത്തിന്റെ വെടിയേറ്റ് രണ്ട് പലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിനു സമീപമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പട്ടാളം വെടിവച്ചത്. വെടിവയ്പ്പില്‍ പതിനഞ്ചും പതിനേഴും വയസ്സുള്ള രണ്ടു പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇസ്രായേലിന്റെ പട്ടാള ക്യാംപിനു സമീപം പട്ടാളക്കാരെ കല്ലെറിഞ്ഞവരെ തുരത്തുന്നതിനായാണ് വെടിവച്ചതെന്ന് ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.