അനിത പ്രതാപിന് 51,517 വോട്ട്; സാറ ജോസഫ് 44,638 വോട്ട് നേടി. കേരളത്തിൽ ആം ആദ്മിക്ക് ലഭിച്ചത് രണ്ടരലക്ഷം വോട്ട്

single-img
16 May 2014

anithaആം ആദ്മി പാര്‍ട്ടി കേരളത്തില്‍ തിരഞ്ഞെടുപ്പിൽ നേടിയത് 255,076 വോട്ട്. പാര്‍ട്ടിക്ക് കേരളത്തില്‍ മൊത്തം കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, രണ്ട് മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ശ്രദ്ധേയമായ പ്രകടനം നടത്തി.

 

 

കേരളത്തിലെ ആം ആദ്മി സ്ഥാനാര്‍ഥികളില്‍ ഏറ്റവുമധികം വോട്ട് നേടിയത് എറണാകുളം മണ്ഡലത്തില്‍ മത്സരിച്ച അനിത പ്രതാപാണ്. അനിതയ്ക്ക് അവിടെ 51,517 വോട്ട് നേടാനായി.

 

 

തൃശ്ശൂരില്‍ സി പി ഐയിലെ സി എന്‍ ജയദേവന്‍ വിജയിച്ചത് 38,227 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.മണ്ഡലത്തില്‍ ആപ്പ് സ്ഥാനാര്‍ഥിയായ പ്രശസ്ത എഴുത്തുകാരി സാറ ജോസഫ് 44,638 വോട്ട് നേടി.
ആപ്പ് സ്ഥാനാര്‍ഥികള്‍ കാര്യമായി വോട്ട് നേടിയ മറ്റ് രണ്ട് മണ്ഡലങ്ങള്‍ ചാലക്കുടിയും കോട്ടയവുമാണ്. ചാലക്കുടിയിലെ ആപ്പ് സ്ഥാനാര്‍ഥി കെ എം നൂര്‍ദ്ദീന്‍ 35,189 വോട്ട് നേടിയപ്പോള്‍ , കോട്ടയത്ത് മത്സരിച്ച അനില്‍ ഐക്കര 26,342 വോട്ട് നേടി.

 

 

കേരളത്തിലെ മറ്റ് മണ്ഡലങ്ങളില്‍ ആപ്പ് സ്ഥാനാര്‍ഥികള്‍ നേടിയ വോട്ട് താഴെ പറയുന്ന പോലെ :

  • കാസര്‍കോട് 4996;
  • കണ്ണൂര്‍ 6106;
  • വടകര 6245;
  • വയനാട് 10,735;
  • കോഴിക്കോട് 13,934;
  • പൊന്നാനി 9504;
  • പാലക്കാട് 4932;
  • ഇടുക്കി 10,699;
  • ആലപ്പുഴ 9373;
  • മാവേലിക്കര 7753;
  • തിരുവനന്തപുരം 13,113.

അതേസമയം മലപ്പുറം, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ പാർട്ടിക്ക് സ്ഥനാര്‍ഥികള്‍ ഉണ്ടായിരുന്നില്ല.sara