മോദി മന്ത്രിസഭയിലേക്കില്ലെന്ന് സുഷമ സ്വരാജ്

single-img
15 May 2014

suമോദി മന്ത്രിസഭയിലേക്കില്ലെന്ന് ബി.ജെ.പി നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ സുഷമ സ്വരാജ് മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. ആഭ്യന്തര,ധനകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളില്‍ ഒന്ന് ലഭിച്ചില്ല എങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് സുഷമ സ്വരാജ് മുതിര്‍ന്ന നേതാക്കളെ അറിയിച്ചതായി ആണ് റിപ്പോർട്ട്‌.അതേസമയം ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുമായി ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. എൽ.കെ. അദ്വാനിയെ സ്പീക്കറാക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. ആർ.എസ്.എസ് നേതാവ് സുരേഷ് സോണിയുമായും രാജ്നാഥ് ഇന്ന് ചർച്ച നടത്തുകയുണ്ടായി. 

 

സുപ്രധാന തീരുമാനങ്ങളെടുക്കാൻ 12 മുതിർന്ന നേതാക്കളടങ്ങുന്ന ബി.ജെ.പിയുടെ പാർലമെന്രറി ബോർഡ് ശനിയാഴ്ച ചേരും. നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നപക്ഷം ഗുജറാത്തിലെ  അടുത്ത മുഖ്യമന്ത്രിയെ ശനിയാഴ്ചത്തെ പാർലമെന്രറി ബോർഡ് തീരുമാനിക്കും.