അബ്ദുള്ളക്കുട്ടിക്കെതിരെ സരിത മൊഴി നല്‍കാനെത്തി

single-img
15 May 2014

Sarithaസോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ എ.പി അബ്ദുള്ളക്കുട്ടിക്കെതിരായ മാനഭംഗക്കേസില്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി നല്കാന്‍ കോടതിയിലെത്തി. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് മൊഴി നല്കുന്നത്. സരിതയുടെ അഭിഭാഷകന്‍ ഫെനിക്കൊപ്പമാണ് സരിത കോടതിയിലെത്തിയത്. സരിതയുടെ പരാതിയില്‍ കോടതി മൊഴി രഹസ്യമായി എടുക്കും.

2012-ല്‍ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ മാര്‍ച്ച് പത്തിന് അബ്ദുള്ളക്കുട്ടിക്കെതിരേ സരിത പരാതി നല്കിയത്.