കേരളത്തിൽ ഇരു മുന്നണികൾക്കും 10 വീതം സീറ്റുകൾ കിട്ടുമെന്ന് എൻ . ഡി. ടി. വി
15 May 2014
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇരു മുന്നണികൾക്കും 10 വീതം സീറ്റുകൾ കിട്ടുമെന്ന് എൻ . ഡി. ടി. വി എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു.
എട്ടിനും 12 നും ഇടയിൽ സീറ്റുകൾ ഇരു മുന്നണിക്കും ലഭിക്കുമെന്ന് പറയുന്ന സർവേയിൽ യു.ഡി.എഫിന് 45 ശതമാനം വോട്ടും എൽ.ഡി.എഫിന് 44. 5 ശതമാനം വോട്ടും ലഭിക്കുമെന്നും പറയുന്നുണ്ട്. കോൺഗ്രസിന് ഏഴു സീറ്റാണ് പ്രവചിക്കുന്നത്.