സംസ്ഥാന മെഡിക്കല്‍ എന്ട്രന്സില് ആണ്‍പോരിമ; ആദ്യ മൂന്നു റാങ്കും ആണ്‍കുട്ടികള്‍ക്ക്
15 May 2014
സംസ്ഥാന മെഡിക്കല്‍ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഫലത്തില്‍ ആണ്‍പോരിമ. ആദ്യ മൂന്നു റാങ്കുകളും ആണ്‍കുട്ടികള്‍ സ്വന്തമാക്കി. എറണാകുളം സ്വദേശി ബാസില്‍ കോശി സജീവനാണ് ഒന്നാം റാങ്ക്. അരുണ്‍ അശോകന് രണ്ടാം റാങ്കും പത്തനംതിട്ട സ്വദേശി ആബിദ് അലിഖാന് മൂന്നാം റാങ്കും സ്വന്തമാക്കി. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് തിരുവനന്തപുരത്ത് ഫലപ്രഖ്യാപനം നടത്തിയത്.