അലിന്‍ഡ് കൈമാറ്റത്തിനു പിന്നില്‍ കോടികളുടെ അഴിമതിയെന്ന് വിഎസ്

single-img
14 May 2014

vsകുണ്ടറയിലെ അലിന്‍ഡ് 26 വര്‍ഷമായി കമ്പനി തുറക്കാത്ത സൊമാനിയ ഗ്രൂപ്പിനു തന്നെ കൈമാറിയതിനു പിന്നില്‍ കോടികളുടെ അഴിമതിയുണെ്ടന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. ഈ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഭൂമി തട്ടിയെടുക്കാനുള്ള മാഫിയയുടെ ശ്രമമാണ് കൈമാറ്റത്തിനു പിന്നിലെന്നും കമ്പനിയും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.