പിടികിട്ടാപ്പുള്ളിയായ ക്ഷേത്രം മേല്‍ശാന്തി അറസ്റ്റില്‍

single-img
14 May 2014

Handcuffsനിരവധിമോഷണക്കേസുകളില്‍ പ്രതിയായ ക്ഷേത്രം മേല്‍ശാന്തി ചന്ദ്രന്‍ എമ്പ്രാതിരി എന്ന് വിളിക്കുന്ന കൃഷ്ണശര്‍മ്മ(42) അറസ്റ്റില്‍. പെരുവേലിക്കര ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഇയാള്‍. പത്തനാപുരം മഞ്ചള്ളൂര്‍ ദുര്‍ഗാദേവീക്ഷേത്രത്തിലെ ഭാരവാഹിയായിരുന്ന തുളസീധരന്റെ വിലപിടിപ്പുള്ള മൊബൈല്‍ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനിടയിലാണ് ഇയാള്‍ കുടുങ്ങിയത്.

ശാസ്താംകോട്ട സിഐ കെ.ആര്‍.പ്രതീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡുചെയ്തു.