ബിജെപി നേതാക്കള്‍ ഇന്നു മോദിയെ കാണും

single-img
14 May 2014

modiലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള സര്‍ക്കാര്‍ രൂപീകരണശ്രമങ്ങളും സഖ്യസാധ്യതകളും ചര്‍ച്ച ചെയ്യാന്‍ ബിജെപി നേതാക്കള്‍ ഇന്നു പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. മുതിര്‍ന്ന നേതാക്കളായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി എന്നിവരാണ് മോദിയെ കാണുന്നത്.

തെരഞ്ഞെടുപ്പു സംബന്ധിച്ച വിഷയങ്ങളും വെള്ളിയാഴ്ചത്തെ ഫലപ്രഖ്യാപനത്തിനു ശേഷം ഉയര്‍ന്നുവരാനിടയുള്ള സാഹചര്യങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്ന് ബിജെപി വക്താവ് ഹര്‍ഷദ് പട്ടേല്‍ അറിയിച്ചു.